റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

Date:

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആന്‍വി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണത്.

സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ആന്‍വി റീല്‍സ് എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആന്‍വി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. കോസ്റ്റ്ഗാര്‍ഡിന്റെ സഹായവും തേടി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെടുത്തു.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ആന്‍വിയെ മനഗോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി വ്‌ളോഗുകളും റീലുകളും ചെയ്യുന്നതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളില്‍പ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ആന്‍വി എത്തിയത്. മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരുകയായിരുന്നു ആന്‍വി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഫ്രാന്‍സ് കത്തുന്നു; വിദ്യാര്‍ത്ഥി സമരം ബെല്‍ജിയത്തിലേക്കും!

ഫ്രാന്‍സ് ഇപ്പോള്‍ ഒരു യുദ്ധക്കളം പോലെയാണ്. സ്‌കൂള്‍ ഗേറ്റുകളില്‍ കത്തിയെരിയുന്ന ടയറുകളും,...

കേരളത്തില്‍ തമ്മില്‍ത്തല്ല്; ഡല്‍ഹിയിലെത്തിയാല്‍ ഒറ്റക്കെട്ട്

കേരളത്തിലെ തെരുവുകളില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരയൊഴുക്കുന്നു. ലാത്തിക്കുള്ള അടിയേറ്റ് കൈകാലുകള്‍ ഒടിയുന്നു. തലപൊട്ടി...

ഗ്യാനേഷ് കുമാര്‍ കുരുക്കില്‍; ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിസന്ധിയില്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും...

അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിന്ന് മടങ്ങുമ്പോള്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അടയാളങ്ങളില്‍...