ഹാഥ്‌റസ് ദുരന്തം: മുഖ്യപ്രതി കീഴടങ്ങി

Date:

ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പ്രാര്‍ഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി പോലീസിന് മുന്നിലാണ് കീഴടങ്ങിയത്. ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്.

ആള്‍ദൈവം ഭോലെ ബാബ എന്ന സൂരജ്പാല്‍ നാരായണ്‍ ഹരിയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കില്‍ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

പ്രാര്‍ഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായതില്‍, സംഘാടകര്‍ക്കു പങ്കുണ്ടെന്നതിനു തെളിവു ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം 90 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന ആഗ്ര അഡീഷനല്‍ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു. അന്വേഷണ പുരോഗതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സംഘാടകര്‍ കേസില്‍ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല....

കേരളം ഇരുട്ടിലേക്ക്? മഴയെ മാത്രം വിശ്വസിച്ചാല്‍ രക്ഷയില്ല! കെഎസ്ഇബി എന്തു ചെയ്യും?

ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ്...