കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

Date:

കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലെ ആല്‍ബനിയിലെ എക്സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജുഗല്‍. ഇന്നലെ രാവിലെ 2.30ന് ആയിരുന്നു അന്ത്യം. വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ രാജീവ് കിഷോര്‍ മേഹ്ത്തയുടെയും ചിത്ര രാജീവിന്റെയും (കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട്, പള്ളം) മകനാണ്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റു 2 പേര്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.

ജുഗല്‍ നാലു വര്‍ഷമായി കാനഡയില്‍ ഉണ്ട്. ക്യൂലിനെറി ആര്‍ട് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. സഹോദരി: തന്‍വി( മണര്‍കാട് സെന്റ് ജൂഡ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി).

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

സതീശന്‍ യുഗത്തിന് തുടക്കം; ഹൈക്കമാന്‍ഡ് സതീശനിലേക്കെത്തിയതിങ്ങനെ

പതിനൊന്ന് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ...

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...