ഹനിയ വധത്തിന് പ്രതികാരം; ഇസ്രയേലിനെ ആക്രമിക്കാന്‍ ഖമനയി

Date:

ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്.

ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...

മോദിയുടേത് ഉപദേശങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ?

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍,...

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...