സിജെപി മാര്‍ച്ച് നാളെ ; ഡല്‍ഹിയില്‍ എന്തുസംഭവിക്കും?

Date:

ഡല്‍ഹി ജന്തര്‍മന്തിറില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണ കാഴ്ചകള്‍! നിരാഹാരമിരുന്ന സോനം വാങ്ചുക്കിനെ അര്‍ദ്ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെ അഭിജിത് ദീപ്‌കെ നിരാഹാരം തുടങ്ങി. നാളത്തെ പാര്‍ലമെന്റ് മാര്‍ച്ച് ഡല്‍ഹിയെ പിടിച്ചുകുലുക്കുമോ?

തലസ്ഥാന നഗരി ആശങ്കയിലാണ്. ഡല്‍ഹിയിലെ ജന്തര്‍മന്തിറില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണമായ കാഴ്ചകളാണ്. നാളെ രാജ്യം ഉറ്റുനോക്കുന്നത് ഒരു വന്‍ സമരത്തിലേക്കാണ്. കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സി.ജെ.പി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് നാളെയാണ്. സമരവേദിയില്‍ നിരാഹാരമിരുന്ന സോനം വാങ്ചുക്കിനൈ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം വീണ്ടും ശ്രദ്ധനേടിയത്.

വാങ്ചുക്കിനെ മാറ്റിയ ഉടന്‍തന്നെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ അവിടെത്തന്നെ നിരാഹാരം തുടങ്ങി. വാങ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയതും, അഭിജിത് ഉടന്‍ തന്നെ നിരാഹാരം ഏറ്റെടുത്തതും സമരക്കാര്‍ക്ക് പുതിയ ആവേശം നല്‍കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ കാരണം നാളത്തെ പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രതിഷേധം ശക്തമായതോടെ ഡല്‍ഹി പോലീസ് കനത്ത ജാഗ്രതയിലാണ്. ജന്തര്‍മന്തിറിലും പാര്‍ലമെന്റിന് ചുറ്റുമുള്ള വഴികളിലും സുരക്ഷ കടുപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള ബാരിക്കേഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കാതെ ഈ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് സി.ജെ.പിയുടെ നിലപാട്.

ഇന്നലെ വരെ ഇതൊരു സാധാരണ പ്രതിഷേധമായിരുന്നു. എന്നാല്‍ സോനം വാങ്ചുക്കിനെ പോലീസ് കൈകാര്യം ചെയ്ത രീതി ഏറെ അമര്‍ഷത്തിനിടയാക്കി. സമാധാനപരമായി നിരാഹാരമിരുന്ന ഒരു വ്യക്തിയെ, രാത്രിയുടെ മറവില്‍ ബലം പ്രയോഗിച്ച് മാറ്റിയത് കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

നാളത്തെ പ്രതിഷേധമാര്‍ച്ച്ിനെ നേരിടാന്‍ പൊലീസ് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ സമരക്കാര്‍ ശ്രമിച്ചാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. പോലീസ് ബലപ്രയോഗം നടത്തിയാല്‍, അത് രാജ്യവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കാം. ജന്തര്‍മന്തിറിലെ തീപ്പൊരി രാജ്യം മുഴുവന്‍ പടരാന്‍ ഒരു നിമിഷം മതി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വക്താക്കള്‍ക്ക് പൂട്ടിട്ട് കെപിസിസി; സതീശനെതിരെ പടനീക്കം തുടരുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ...

കാനഡയില്‍ കാട്ടുതീ; ട്രംപ് കലിപ്പില്‍; ചുങ്കം കൂട്ടുമെന്ന് ഭീഷണി

അമേരിക്കന്‍ ആകാശത്തെ കാനഡയില്‍ നിന്നുള്ള കാട്ടുതീയുടെ പുക മൂടുകയാണ്. ഇത്തവണ പുക...

ചെങ്കടല്‍ അടച്ചുപൂട്ടാന്‍ ഹൂതികള്‍; ലോകം ഇന്നേവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ്...