രണ്ടു ദിവസംകൂടി ശക്തമായ മഴ; 10ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

Date:

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ 10 ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെയാണ് അവധി.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഓഗസ്റ്റ് 2ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സില്‍വര്‍ ലൈന്‍ ഒടുവില്‍ പൂട്ടി! ഇനി കേരളത്തിന് എന്ത് സംഭവിക്കും?

കേരളം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത, ലക്ഷങ്ങള്‍ ചെലവഴിച്ച, 'സില്‍വര്‍ലൈന്‍' പദ്ധതി ഔദ്യോഗികമായി...

കോക്രോച്ച് ജനത പാര്‍ട്ടി (CJP): ഡിജിറ്റല്‍ കാലത്തെ ‘പാറ്റ’ വിപ്ലവം!

ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. ഭൂമിയില്‍ ഒരു ആണവയുദ്ധം ഉണ്ടായാല്‍,...

നമ്പര്‍ 13: പുതിയ മന്ത്രിമാരും, ലോകം പേടിക്കുന്ന ‘Triskaidekaphobia’-യും!

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. വണ്ടികളൊക്കെ റെഡിയാണ്. ഒന്നാം...

റഷ്യന്‍ എണ്ണയുടെ ലാഭം എവിടെ പോയി?

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരിക്കുകയാണ്.ഇന്ന് പെട്രോളിന്...