മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ഹൈക്കോടതി

Date:

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കനാലുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്.

കനാലുകളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷനോട് ആരാഞ്ഞ കോടതി, തിരുവനന്തപുരത്തെ ജോജിയുടെ മരണം കണ്ണുതുറപ്പിക്കേണ്ടതാണെന്നും പറഞ്ഞു. ‘ഒരു കനാല്‍ വൃത്തിയാക്കിയ ശേഷം വളരെ കുറച്ചുസമയംകൊണ്ടുതന്നെ മാലിന്യ നിക്ഷേപമുണ്ടാകുന്നു. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ട്. തുറന്നയിടങ്ങളിലേക്ക് മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമായി മാറിയിരിക്കുന്നു. ഇത്തരക്കാരെ ഒരുകാരണവശാലും വെറുതേവിടാന്‍ പാടില്ല. പ്രോസിക്യൂട്ട് ചെയ്യല്‍ ഉള്‍പ്പടെ കടുത്ത നടപടി വേണം.

കൊച്ചി മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍ കണക്കിന് മാലിന്യം കാണാം. കനാലുകള്‍ വൃത്തിയാക്കി കഴിഞ്ഞാല്‍ അതേരീതിയില്‍ തന്നെ തുടരണം. എന്തുകൊണ്ട് അതിന് കഴിയുന്നില്ല. ഇതില്‍ ഭരണസംവിധാനങ്ങളുടെ വീഴ്ചയുണ്ട്. മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

സതീശന്‍ യുഗത്തിന് തുടക്കം; ഹൈക്കമാന്‍ഡ് സതീശനിലേക്കെത്തിയതിങ്ങനെ

പതിനൊന്ന് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ...

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...