പുതുവത്സരാഘോഷത്തിന് വാങ്ങിയ മദ്യവുമായി മുങ്ങിയ സുഹൃത്തിനുള്ള വാട്‌സാപ്പ് സന്ദേശം

Date:

പുതുവത്സരാഘോഷത്തിന് സുഹൃത്തിന്റെ കൈവശം ഒരു കുപ്പി മദ്യം ഏല്‍പ്പിച്ചതാണ്. പക്ഷേ ന്യൂ ഈയര്‍ കഴിഞ്ഞിട്ടും കുപ്പിയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും വിവരമില്ല. ഒരു വക്കീല്‍ ഗുമസ്തന്‍ കൂടിയായ ഇദ്ദേഹം തന്റെ സുഹൃത്തിന് വിവരങ്ങള്‍ ആരാഞ്ഞ് അയച്ച വാട്ട്‌സാപ്പ് സന്ദേശമാണിത്:

ദ്രവ്യ നഷ്ടം, പണ നഷ്ടം എന്നിവ സംഭവിച്ചു എന്ന സന്ദേഹത്താല്‍ ഉഭയകക്ഷി ധാരണയില്‍ ഏര്‍പ്പെട്ട മൂന്ന് പേരില്‍ ഒന്നാം കക്ഷി രണ്ടാം കക്ഷിയെയും മൂന്നാം കക്ഷിയെയും തെര്യപ്പെടുത്തുന്ന നോട്ടീസ് അസല്‍ കോപ്പി, മൂന്നാം കക്ഷിക്ക് കൈമാറുന്നത്

ഞാന്‍ ഒന്നാം കക്ഷി ആയും താങ്കള്‍ രണ്ടാം കക്ഷിയും മറ്റേ മഹാന്‍ മൂന്നാം കക്ഷിയായും കഴിഞ്ഞ ക്രിസ്മസ്, ന്യു ഈയര്‍ ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഉഭയകക്ഷി ധാരണയില്‍ ഏര്‍പ്പെട്ടതും ടി അതിലേക്കായ് വേണ്ടി വരുന്ന ദ്രവ, ഖര, ഫല അനുസാരികളില്‍ പാന ഭാഗം മുന്‍ കൂറായി ഈ ഉള്ളവനില്‍ നിന്ന് താങ്കള്‍ കൈപ്പറ്റിയിട്ടുള്ളതും ആകുന്നു.

ടി ആഘോഷദിവസങ്ങള്‍ കടന്നു പോകുകയും ആയതിലേക്ക് രണ്ടും മൂന്നും കക്ഷികള്‍ ഒന്നും ചെയ്യാതെയും മനഃപൂര്‍വമായ ഗുരുതര വീഴ്ച വരുത്തിയിട്ടുള്ളതും ആകുന്നു. കൂടാതെ ഒന്നാം കക്ഷിയുടെ സൂഷ്മവും വിദഗ്ധവും ആയ അന്വേഷണത്തിലും പഠനത്തിലും രണ്ടും മൂന്നും കക്ഷികളുടെ മൊബൈല്‍ ഫോണുകള്‍ ഒരേ നെറ്റ് വര്‍ക്കില്‍ വളരെ അടുത്ത സമ്പര്‍ക്കത്തില്‍ വളരെ നേരം ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ഒന്നാം കക്ഷിയെ ഒഴിവാക്കുന്നതിനുള്ള വമ്പിച്ച ഗൂഢാലോചനയായി സംശയിക്കാനുള്ള സാഹചര്യമാണ് ഉള്ളത്.

ആയതിനാല്‍ ഉപയോഗം വരെയും അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട ദ്രവ ഉത്പന്നത്തില്‍ ഗുണത്തിലോ അളവിലൊ വ്യത്യാസം വരുവാന്‍ പാടില്ലാത്തതാകുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ഗുരുതര വിശ്വാസവഞ്ചനയായി കണക്കാക്കി മേല്‍ നടപടി എടുക്കുവാനും നഷ്ടപരിഹാരം ഈടാക്കുവാനും ഒന്നാം കക്ഷിക്കു അധികാരം ഉള്ളതായും ടി ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടും മൂന്നും കക്ഷികള്‍ സ്വന്തം ചിലവില്‍ വരേണ്ടതും ആണ് എന്ന് ഇതിനാല്‍ തെര്യപ്പെടുത്തുന്നു.

എന്ന് ഒന്നാം കക്ഷി

ഒപ്പ്

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...