വഞ്ചിയൂരില്‍ യുവതിക്കു നേരെയുണ്ടായ വെടിവെപ്പ്: പ്രതി വനിതാ ഡോക്ടര്‍ പിടിയില്‍

Date:

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഡോ.ദീപ്തിമോള്‍ ജോസ് (37) ആണ് അറസ്റ്റിലായത്.. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യുവതിയെ വീട്ടില്‍ കയറി വെടിവെച്ചത്. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവെപ്പിന് കാരണമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് മുഖം മറച്ച് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്.

ഷിനിയുമായി മുന്‍വൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. ദീപ്തിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് മുന്‍വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ അതിക്രമത്തിന്റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...