ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും

Date:

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി കനത്ത മഴയായിരുന്നു വയനാട്ടില്‍.

2019ല്‍ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലുണ്ടായ ദുരന്തത്തിനു സമാനമാണ് ഇന്നലെ സംഭവിച്ചത്. ദുരന്തമേഖലയില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം മാത്രമേ കവളപ്പാറ, പുത്തുമല ഭാഗത്തേക്കുള്ളു.

കഴിഞ്ഞ രണ്ടാഴ്ചക്കാലത്ത് ലഭിക്കേണ്ടതിലും 70 ശതമാനം അധികമഴയാണ് വയനാട്ടില്‍ പെയ്തത്. ചക്രവാതച്ചുഴിയുടെ ഫലമായി അതിതീവ്രമഴ പെയ്യിക്കുന്ന കട്ടിയേറിയ മേഘങ്ങള്‍ കേരളത്തിനു മുകളില്‍ ഉരുണ്ടുകൂടുന്നതാണ് വടക്കന്‍ കേരളത്തിലെ ശക്തമായ മഴയ്ക്കു കാരണമായത്. 2019ലും ഇതേ രീതിയിലുള്ള മഴയായിരുന്നു. പെയ്യുന്ന മഴയില്‍ താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ അധികമായിരിക്കും. ദുരന്തത്തിനു വഴിവെക്കുന്നത് ഇത്തരം മഴയാണ്.

ശക്തി കുറഞ്ഞ മഴ പെയ്യുന്ന രീതി കുറച്ചുനാളായി കേരളത്തില്‍ കുറഞ്ഞുവരുകയാണ്. ഒരാഴ്ച പെയ്യേണ്ട മഴ ചിലപ്പോള്‍ ഒരു ദിവസവും രണ്ടു ദിവസം പെയ്യേണ്ട മഴ ഒന്നോ രണ്ടോ മണിക്കൂറിലും പെയ്തു തീരുകയാണ്. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഉറപ്പില്ലാത്ത മണ്ണിന്റെ ഘടനയുള്ള കുന്നുകള്‍ക്ക് അത് താങ്ങാന്‍ സാധിക്കുന്നില്ല. മണ്ണിടിച്ചിലിനും ദുരന്തത്തിനും ഇതു വഴിവെക്കുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടലിനു കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...