വീണ വിജയന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമോ? ഇന്ന് നേരിട്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12-ന് വരാന്‍ പറഞ്ഞപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് വീണ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് 5 ദിവസത്തെ സാവകാശം മാത്രം നല്‍കി ഇ.ഡി കട്ടായം പറഞ്ഞിരിക്കുകയാണ്: ഇന്നു നേരിട്ടെത്തണം!
‘ഞാന്‍ വരില്ല, രേഖകള്‍ വക്കീല്‍ വഴി തരാം’ എന്ന് വീണ പറഞ്ഞുനോക്കി. വീണയുടെ ആവശ്യം ഇ.ഡി തള്ളി. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിനാണ് പണം കൈപ്പറ്റിയത്? അതിന്റെ കൃത്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാനാണ് കര്‍ശന നിര്‍ദേശം. അങ്ങനെ പിണറായി വിജയന്റെ മകള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നു എന്നത് രാഷ്ട്രീയമായും നിയമപരമായും വന്‍ വഴിത്തിരിവാണ്. ഒളിച്ചുകളി ഇനി നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഇ.ഡി നല്‍കുന്നത്.
ഇനി ഇന്ന് എന്ത് സംഭവിക്കും? രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ വീണ വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. അത് കരിമണല്‍ വിവാദത്തില്‍ നിര്‍ണായക തെളിവുകളിലേക്ക് ഇ.ഡിയെ എത്തിക്കും. അല്ലെങ്കില്‍, വീണ്ടും സമയം നീട്ടി ചോദിച്ച് വീണ നിയമപരമായ മറ്റ് വഴികള്‍ തേടും. അങ്ങനെ വന്നാല്‍ ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കും? കാത്തിരുന്ന് കാണാം, ഇനി നിര്‍ണായക മണിക്കൂറുകളിലേക്ക്!


