വീണ വിജയന്‍ ഇന്ന് ഇഡിക്കു മുന്നില്‍! എന്തു സംഭവിക്കും?

Date:

വീണ വിജയന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമോ? ഇന്ന് നേരിട്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12-ന് വരാന്‍ പറഞ്ഞപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് വീണ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് 5 ദിവസത്തെ സാവകാശം മാത്രം നല്‍കി ഇ.ഡി കട്ടായം പറഞ്ഞിരിക്കുകയാണ്: ഇന്നു നേരിട്ടെത്തണം!

‘ഞാന്‍ വരില്ല, രേഖകള്‍ വക്കീല്‍ വഴി തരാം’ എന്ന് വീണ പറഞ്ഞുനോക്കി. വീണയുടെ ആവശ്യം ഇ.ഡി തള്ളി. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിനാണ് പണം കൈപ്പറ്റിയത്? അതിന്റെ കൃത്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാനാണ് കര്‍ശന നിര്‍ദേശം. അങ്ങനെ പിണറായി വിജയന്റെ മകള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നു എന്നത് രാഷ്ട്രീയമായും നിയമപരമായും വന്‍ വഴിത്തിരിവാണ്. ഒളിച്ചുകളി ഇനി നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഇ.ഡി നല്‍കുന്നത്.

ഇനി ഇന്ന് എന്ത് സംഭവിക്കും? രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ വീണ വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. അത് കരിമണല്‍ വിവാദത്തില്‍ നിര്‍ണായക തെളിവുകളിലേക്ക് ഇ.ഡിയെ എത്തിക്കും. അല്ലെങ്കില്‍, വീണ്ടും സമയം നീട്ടി ചോദിച്ച് വീണ നിയമപരമായ മറ്റ് വഴികള്‍ തേടും. അങ്ങനെ വന്നാല്‍ ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കും? കാത്തിരുന്ന് കാണാം, ഇനി നിര്‍ണായക മണിക്കൂറുകളിലേക്ക്!

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമേരിക്ക തടിതപ്പി; ഇസ്രായേല്‍ ഒറ്റയ്ക്കിറങ്ങുന്നു; ഇറാനില്‍ സൈന്യം പിടിമുറുക്കി

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഇറാനെതിരെയുള്ള യുദ്ധത്തില്‍നിന്ന് അമേരിക്ക പതുക്കെ...

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...