കാമുകിയെപ്പോലെയായിരിക്കണം വണ്ടി ഭാര്യയെപ്പോലെയാകരുത്

0
50

നേരംപോക്ക്
എപ്പിസോഡ്-34

തങ്കച്ചന്‍ ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു.

തങ്കച്ചന്‍: ഹലോ….ഒരു ഓട്ടം വരുമോ…ടൗണ്‍ വരെ ഒന്നു പോകാനാ…ങേ…ഓട്ടത്തിലാണോ…

സംസാരിച്ചുകൊണ്ട് ജോസിന്റെ വീട്ടിലെത്തി. തൊമ്മിക്കുഞ്ഞും ജോസും വരാന്തയിലുണ്ട്.

തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…പത്താമത്തെ ഓട്ടോക്കാരനെയാ വിളിക്കുന്നത്…ടൗണ്‍വരെ ഒന്നു പോകണമായിരുന്നു….ഒറുത്തനു ഇല്ല.

ജോസ്: അതിന് വീട്ടില്‍ വണ്ടികിടക്കുവല്ലേ…എടുത്തോണ്ടു പോടാല്‍ പോരേ…

തങ്കച്ചന്‍: അതെങ്ങനെയാ തലേല്‍വെച്ചോണ്ടുപോകുമോ…വണ്ടി മൂന്നെണ്ണമാ വീട്ടില്‍ കിടക്കുന്നത്….

തൊമ്മിക്കുഞ്ഞ്: യ്യോ…തങ്കച്ചന് വണ്ടി ഓടിക്കാന്‍ അറിയില്ലേ…

തങ്കച്ചന്‍: എന്നാ നീ വാ…വണ്ടിയെടുക്ക്…നമുക്ക് ടൗണ്‍വരെ പോകാം…

തൊമ്മിക്കുഞ്ഞ്: ടൗണില്‍ പോകാനാണോ….പോയേക്കാം….(ഫോണെടുത്തു വിളിക്കുന്നു) ഹലോ…ടൗണ്‍വരെ ഒരു ഓട്ടം പോരാമോ…സ്ഥലത്തില്ലേ…(തങ്കച്ചനോട്) ഓട്ടോയില്ല…

തങ്കച്ചന്‍: അതുശരി നിനക്കോടിക്കാനറിയത്തില്ലേ….

തൊമ്മിക്കുഞ്ഞ്: ഏയ്…എനിക്കോടിക്കാനറിയത്തില്ല…

ഭാര്യ അകത്തുനിന്നും വരുന്നു.

ഭാര്യ: എല്ലാം വലിയ ഗീര്‍വാണമടിച്ചു നടക്കത്തേയുള്ളു…വണ്ടിയോടിക്കാന്‍ പോലുമറിയത്തില്ല….ഞാനെപ്പഴും ജോസിനോട് പറയുന്നതാ ഒന്നു പഠിക്കാന്‍…

ജോസ്: അതുശരി…ഞാനിങ്ങനെ രണ്ടുകാലേ നടക്കുന്നതു കണ്ടിച്ചു നിനക്കു സഹിക്കുന്നില്ലല്ലേ….

ഭാര്യ: വണ്ടിയോടിക്കാനറിയാമായിരുന്നേല്‍…ഇതേ വണ്ടി ഇവിടെ കിടപ്പുണ്ട്…എനിക്ക് വല്ല നൊവേനയ്‌ക്കോ ധ്യാനത്തിനോ ഒക്കെ പോകാന്‍ മേലായിരുന്നോ…

ജോസ്: ഞാന്‍ കുറച്ചുനാളത്തേക്കു കൂടി ജീവനോടെയിരുന്നോട്ടെ…എന്റെ പൊക കണ്ടേ നീ അടങ്ങുവൊള്ളു അല്ലേ…

തങ്കച്ചന്‍: ജോസേ അങ്ങനെ പറയരുത്…നമുക്കും വണ്ടിയോടിക്കാന്‍ പഠിക്കണം…

തൊമ്മിക്കുഞ്ഞ്: നിങ്ങള് വലിയ ഹിമാലയത്തിലൂടെ വരെ വണ്ടി ഓടിച്ചിട്ടുണ്ടെന്ന് വീമ്പിളക്കാറുണ്ടല്ലോ…എന്നിട്ട് ഇനിയും പഠിക്കണോ…

തങ്കച്ചന്‍: എടാ …അതുപണ്ട്….അതെല്ലാം മറന്നു…ഒനന്ുകൂടി ഒന്നു റിഫ്രഷ് ചെയ്യണം…

ജോസ്: വണ്ടിയോടിക്കാന്‍ ഒരിക്കല്‍ പഠിച്ചാല്‍ പിന്നെ മറക്കില്ലെന്നാണല്ലോ പറയാറ്…

തങ്കച്ചന്‍: (ചമ്മല്‍മറച്ച്) എടാ ഉവ്വേ…പഴയതുപോലെയാണോ ഇപ്പം…പ്രായമായില്ലെ കാലെത്തുന്നിടത്ത് കണ്ണും കണ്ണെടുത്തുന്നിടത്ത് കാലുമെത്താന്‍ പാടാ….

ജോസ്: എന്നാപിന്നെ ഉള്ള കാലുംകൊണ്ട് നടന്നാല്‍ പോരേ…

തങ്കച്ചന്‍: അത്‌ലലെടാ ഉവ്വേ…ഒന്നു പഠിക്കണം…നമ്മള് ഒന്നിലും പുറകോട്ട് നില്‍ക്കരുത്…

തൊമ്മിക്കുഞ്ഞ്: അങ്ങനെയാണേല്‍ നല്ല ഒരു ആശാനെ കണ്ടെത്തണം…നമുക്കെല്ലാം ഒന്നിച്ചു പഠിച്ചേക്കാം.

ഭാര്യ: എന്തിനാ ആശാന്‍…ഇവിടെ ചെറുക്കന്‍ എന്നും പറയുന്നതാ പഠിപ്പിക്കാമെന്ന്…അന്നേരം കഴിയുകേല…

ജോസ്: അങ്ങനെയിപ്പം അവന്റെ ശിഷ്യനാകാന്‍ ഞാനില്ല…അവന്‍ എന്റെ ശിഷ്യനായാല്‍ മതി…

തങ്കച്ചന്‍: അല്ലേലും അതുശരിയല്ല..നമ്മള് പിള്ളേരെ അങ്ങനെ ആശ്രയിക്കേണ്ട…എപ്പഴും നമ്മള് ഒരു പടി മുന്നില്‍ നില്‍ക്കണം…

തൊമ്മിക്കുഞ്ഞ്: ഹാ…അതെളുപ്പമല്ലേ…ജോസാ ഗുരുവെന്നു പറയണം…അവന്‍ ശിഷ്യനും… നമുക്കിപ്പം കാര്യം നടന്നാല്‍പോരേ…

തങ്കച്ചന്‍: ഇവന്റെ ചിലനേരത്തെ സംസാരം കേള്‍ക്കുമ്പം ചുരുട്ടിക്കൂട്ടിയെടുത്തെറിയാന്‍ തോന്നും.

ഭാര്യ: നിങ്ങള്‍ക്കൊക്കെ ഈഗോയാ…അല്ലാതെ കാര്യം നടത്തണമെന്നുള്ള ചിന്തയില്ല…

ജോസ്: ഒരുഉൗോഗോയുമില്ല…നിനക്കീയിടെയായിട്ടെന്നെ ഒരു വകവെപ്പില്ലെന്ന് എനിക്കു മനസിലായി…

ഭാര്യ: നിങ്ങള് പോമനുഷ്യാ…ചുമ്മാ ചക്കെന്നു പറയുമ്പം കൊക്കെന്നു പറയരുത്….(അകത്തേക്കുപോകുന്നു)

തങ്കച്ചന്‍; ജോസേ അതുവിട്…ഇടിതിനിടയ്ക്ക് ഒറു കുടുംബകലഹത്തിന് സമയമില്ല…

തൊമ്മിക്കുഞ്ഞ്: അതുശരിയാ…ഒരാ ആശാനെ കണ്ടെത്തണം….

ജോസ്: അങ്ങനെയെങ്കില്‍ ഓപ്പറേഷന്‍ ആശാന്‍ നടക്കട്ടെ…മൂന്നുപേരും മൂന്നു ഭാഗത്തേക്ക് പോകട്ടെ…

തങ്കച്ചനും തൊമ്മിക്കുഞ്ഞും: ഓകെ..

സീന്‍-2

തങ്കച്ചനും ജോസും സംസാരിച്ചുകൊണ്ടി നില്‍ക്കുന്നു.

തങ്കച്ചന്‍: ഡ്രൈവിംഗ് പഠിച്ചിട്ടു വേണം ഹൈറേഞ്ചില്‍കൂടിയൊന്നു പോകാന്‍….

ജോസ്: നിങ്ങള് ടീവീല്‍ കണ്ടിട്ടില്ലേ…ഇങ്ഹനെ കുഴീക്കൂടിയും കുന്നേല്‍ക്കൂടിയുമെല്ലാം ജീപ്പ് ഓടിക്കുന്നത്….

തങ്കച്ചന്‍: ഓഫ്‌റോഡ് ഡ്രൈവിംഗ്….

ജോസ്: അതുതന്നെ…ഡ്രൈവിംഗ് പഠിച്ചിട്ടുവേണം അതുപോലെയൊന്ന് ഓടിക്കാന്‍…

തങ്കച്ചന്‍: എന്നാപിന്നെ നീ പഠിക്കാതിരിക്കുന്നതാ നല്ലത്…

ജോസ്: അതെന്നാ…

തങ്കച്ചന്‍: കുറച്ചുനാളുകൂടി ജീവിച്ചിരിക്കാമല്ലോ…

തൊമ്മിക്കുഞ്ഞ് ഓടിവരുന്നു.

തൊമ്മിക്കുഞ്ഞ്: എല്ലാവരും വേഗം റെഡിയാക്…ആശാന്‍ റെഡി…

ജോസ്: ആശാനെ കിട്ടിയോ…എപ്പം വരും…

തൊമ്മിക്കുഞ്ഞ്: ഹൊ…കുറച്ചു കഷ്ടപ്പെട്ടു…എന്നാലും പറ്റിയ ഒരാളെ കിട്ടി…വിദേശത്തുനിന്നും എത്തിയതാ…

തങ്കച്ചന്‍: ങേ..സായിപ്പാണോ…എങ്കില്‍ ഇംഗ്ലീഷ് ഡ്രൈവിംഗായിരിക്കും എനിക്കു മലയാളമേ പറ്റുവൊള്ളു…

തൊമ്മിക്കുഞ്ഞ്: ഹാ..പറയട്ട്…ഇവിടെ ജ്രൈവിംഗ് സ്‌കൂള് നടത്തിക്കൊണ്ടിരിക്കുവായിരുന്നു….അങ്ങനെയിരിക്കുമ്പം…സായിപ്പിനെ ഡ്രൈവിംഗ് പഠിപ്പിക്കണമെന്നു പറഞ്ഞ് ഒരു സായിപ്പു വിളിച്ചോണ്ടുപോയതാ…

ജോസ്: അവിടെയെല്ലാവരെയും പഠിപ്പിച്ചു കഴിഞ്ഞോ….

തൊമ്മിക്കുഞ്ഞ്: അതല്ല ഇവിടുത്തെ കേസ് തീര്‍ന്നു… അന്നേരം തിരിച്ചുവന്നതാ…

ജോസ്: കേസെന്നതായിരുന്നു…

തൊമ്മിക്കുഞ്ഞ്: ഡ്രൈവിംഗ് പഠിപ്പിച്ചിട്ട് ഫീസ് കൊടുക്കാത്തവനെ വണ്ടിയേല്‍ കെട്ടി വലിച്ചു…ആശാന്‍ ഭയങ്ക സ്ട്രിക്ടാ…

ദൂരെനിന്നും ഒരു വണ്ടിയുടെ ഹോണടി…

തൊമ്മിക്കുഞ്ഞ്: ങാ…ആശാന്റെ വണ്ടിയാ…എല്ലാവരും ബഹുമാനത്തോടെ നില്‍ക്കണം….ഒരു വിദ്യ പഠിപ്പിക്കുന്നയാളാ…

വണ്ടി വന്നു നില്‍ക്കുന്നു. ആശാന്‍ സഗൗരവം പുറത്തിറങ്ങുന്നു. എല്ലാവരും ബഹുമാനത്തോടെ ആശാനെ സ്വീകരിക്കുന്നു.

ആശാന്‍: സന്തോഷം…ഈ പ്രായത്തിലും നിങ്ങളുടെ ഡ്രൈവിംഗ് പഠിക്കണമെന്നുള്ള ആഗ്രഹത്തെ ഞാന്‍ അപ്രിഷ്യേറ്റ് ചെയ്യുന്നു….

തങ്കച്ചന്‍: ആശാന്റെ അനുഗ്രഹമുണ്ടേല്‍ ഞങ്ങള് ജെസീബിവരെ ഓടിക്കും…

ജോസ്: (ചെവിയില്‍) അത്രോംവേണോ…

ആശാന്‍: കണ്ടോ ഇങ്ങനെവേണം…ഇത്രേം കടുത്ത ആഗ്രഹം മനസില്‍ വന്നപ്പോള്‍ തന്നെ ഡ്രൈവിംഗ് പകുതി പഠിച്ചു..

തൊമ്മിക്കുഞ്ഞ്: അപ്പോ ഇനി ഓട്ടോയൊക്കെ ഓടിക്കാന്‍ പറ്റുമോ ആശാനെ…

ആശാന്‍: ജീവിച്ചിരിക്കണമെന്ന് വലിയ ആഗ്രഹമൊന്നുമില്ലേ…

തങ്കച്ചന്‍: എന്നാ ആശാനെ നമ്മള്‍ക്ക് തുടങ്ങിയാലോ…

ആശാന്‍: തുടങ്ങുന്നതിനുമുന്നേ ചെറിയൊരു ക്ലാസുണ്ട്….നമുക്കിങ്ങോട്ടിരിക്കാം….

കസേരയിട്ട് എല്ലാവരും ഇരിക്കുന്നു. ആശാന്‍ ക്ലാസെടുക്കുന്നു.

ആശാന്‍: ഡ്രൈവിംഗ് ഒരു കലയാണ്. വണ്ടി നമ്മള്‍ക്ക് കാമുകിയെപ്പോലെയായിരിക്കണം… ഒരിക്കലും ഭാര്യയെപ്പോലെയാകരുത്….

തൊമ്മിക്കുഞ്ഞ്: (എണീര്രുനിന്ന്) ആശാനെ അതുമനസിലായില്ല…ഒന്നു വിശദീകരിക്കാമോ…

ആശാന്‍: വെരിഗുഡ്…സംശയങ്ങള്‍ വേണം…അത് ക്ലാസിലുള്ള താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.

തങ്കച്ചന്‍: അതൊന്നുമല്ല…ഭാര്യയെന്നും കാമുകിയെന്നും കേട്ടപ്പോഴുള്ള താത്പര്യത്തെയാ സൂചിപ്പിക്കുന്നത്…

ആശാന്‍: അതായത്…പെരുമാറ്റരൂതിയെയാണ് ഞാന്‍ അര്‍ത്ഥമാക്കിയത്….ഭാര്യയോട് പെരുമാറുന്നതുപോലെയാണോ കാമുകിയോട് പെരുമാറുന്നത്….ഭാര്യയെ എടീ പോടീ എന്നൊക്കെ വിളിക്കും …കാമുകിയെ…തേനേ കരളേ എന്നൊക്കെ വിളിക്കും…

ജോസ്: തൊമ്മിക്കുഞ്ഞിന്റെ സംശയം തീര്‍്‌ന്നോ…

ആശാന്‍: പത്തുദിവസം കൊണ്ട് ഞാന്‍ ക്ലാസ് തീര്‍ക്കും. തിയറി കംപ്ലീറ്റ് പഠിപ്പിക്കും. പ്രാക്ടിക്കല്‍ നിങ്ങള്‍ സ്വന്തം വണ്ടിയേല്‍ പഠിച്ചോണം…

ജോസ്: തിയറി പഠിച്ചാല്‍ ഡ്രൈവിംഗ് ആയല്ലോ…

ആശാന്‍: ഒരാള്‍ക്ക് പതിനായിരം വെച്ചാണ് ഫീസ്…അത് മുന്‍കൂറായി തരണം…

തങ്കച്ചന്‍: എല്ലാം സമ്മതം എങ്ങനെയേലും ഒന്നു പഠിച്ചാല്‍ മതി…

സീന്‍-3

വണ്ടിയുടെ ചുറ്റും എല്ലാവരും നില്‍ക്കുന്നു.

ആശാന്‍: വാഹനത്തെക്കുറിച്ചുള്ള ഏകദേശവിവരം നിങ്ങള്‍ക്ക് കിട്ടിയല്ലോ….ഇനി ഡ്രൈവിംഗിന്റെ കാര്യങ്ങള്‍ പറയാം…എല്ലാവരും അകത്തുകയറൂ…

എല്ലാവരും അകത്തുകയറി.

ആശാന്‍: വണ്ടിയെടുക്കുമ്പം ആദ്യം നമ്മള്‍ സീറ്റ് അഡ്‌ജെസ്റ്റ് ചെയ്ത്. സീറ്റ് ബെല്‍റ്റ് ഇട്ട്…

തൊമ്മിക്കുഞ്ഞ്: ആദ്യം പ്രാര്‍ത്ഥിക്കണ്ടെ ആശാനെ…ആരുടെയും നെഞ്ചത്തുചെന്ന് കയറരുതെന്ന്…

ആശാന്‍: പ്രാര്‍ത്ഥന സിലബസില്‍ ഇല്ല…അത് സ്വന്തമായിട്ട് ഒരരോുത്തര്‍ക്കും ചെയ്യാം…

തങ്കച്ചന്‍: എടാ തൊമ്മിക്കുഞ്ഞേ…നീ ശ്രദ്ധിച്ച് പഠിക്ക്..സംശയമൊക്കെ അവസാനം ചോദിക്കാം…

വണ്ടി മുന്നോട്ടു പോകുന്നു.

വണ്ടിക്കകത്തു ക്ലാസ്.

ആശാന്‍: (സ്റ്റിയറിംഗ് തിരിച്ചുകൊണ്ട്) നമ്മള് ശ്രദ്ധിക്കേണ്ട ഒരു കാര്യം..നീളത്തിലുള്ള വണ്ടിയെ നമ്മളിങ്ങനെ വട്ടത്തിലോടിക്കുകയാണ്…

തൊമ്മിക്കുഞ്ഞ്: യ്യോ..അതുശരിയാണല്ലോ…ആശാന്‍ പറഞ്ഞപ്പോഴാ ഞാന്‍ അക്കാര്യം ഓര്‍ത്തത്..

ആശാന്‍: (ഗമയില്‍) ഇങ്ങനെ പലകാര്യങ്ങളുമുണ്ട്…എല്ലാം ഞാന്‍ പറഞ്ഞുതരാം….

വണ്ടി ഓടിപോകുന്നതിന്റെ ദൃശ്യം.

വണ്ടിക്കകത്ത്.

ആശാന്‍: നമ്മള്‍ വണ്ടിയോടിക്കുമ്പം രണ്ടു സൈഡിലെയും കണ്ണാടിയില്, ബാക്കു കാണുന്നതിനുള്ള കണ്ണാടിയില്, വണ്ടിയുടെ ഫ്രണ്ടിലേക്ക് ഇത്രയും ഭാഗത്തേക്ക് ഒറേസമയം നമ്മുടെ കണ്ണുകളെത്തണം….

ജോസ്: ന്റെ പൊന്നേ…ആകപ്പാടെ രണ്ടുകണ്ണുമുണ്ട്…അതു നാലിടത്തെത്തണമെന്നു പറഞ്ഞാലെങ്ങനെയാ….

ആശാന്‍: എതിരെ വരുന്ന വണ്ടികളെ നമ്മള്‍ നോക്കുകയേ ചെയ്യരുത്…നമ്മടെ ശ്രദ്ധ റോഡില്‍ മാത്രമായിരിക്കണം…

തങ്കച്ചന്‍: എന്നാപ്പിന്നെ അധികംദൂരം പോകേണ്ടിവരില്ല….

ആശാന്‍: എല്ലാവര്‍ക്കും ക്ലാസെങ്ങനെ…ഇഷ്ടപ്പെടുന്നുണ്ടോ…സംശയങ്ങളുണ്ടേല്‍ ചോദിക്കണം.

ജോസ്: ക്ലാസ് സൂപ്പറാണ്….ഞങ്ങള്‍ക്കെല്ലാം മനസിലാകുന്നുണ്ട്…

ആശാന്‍: ന്യൂട്ടന്റെ സെക്കന്‍ഡ് ലോ ഓഫ് മോഷന്‍ അറിയാമോ…

തൊമ്മിക്കുഞ്ഞ്: ഈയിടെ മോഷന്‍ അത്രശരിയല്ല….ഞാന്‍ ആശുപത്രീലൊന്നു പോകണമെന്നു കരുതിയിരിക്കുവാ…

ആശാന്‍: ഫിസിക്‌സ് പഠിച്ച ആരെങ്കിലുമുണ്ടോ ഇക്കൂടെ….

തങ്കച്ചന്‍: ഞങ്ങള് സ്‌കൂളില്‍ പഠിക്കുമ്പം ഫിസിക്‌സൊന്നും പഠിപ്പിക്കാന്‍ തുടങ്ങിയില്ല.

ആശാന്‍: എന്നാ ധൈര്യമായിട്ട് പറയാം. ന്യൂട്ടന്റെ സെക്കന്‍ഡ് ലോ ഓഫ് മോഷനും വാഹനമോടീരും തമ്മിലും ബന്ധമുണ്ട്. അതുഞാന്‍ പറഞ്ഞുതരാം…അതായത് നിശ്ചലമായിരിക്കുന്ന ഒരു വസ്തുവില്‍ മറ്റൊരു ബലം പ്രയോഗിച്ചില്ലേല്‍ അവിടെ ഒന്നും സഭവിക്കുന്നില്ല. വണ്ടി ആക്‌സിലേറ്റര്‍ കൊടുത്തില്ലേല്‍ അനങ്ങാതിരിക്കും…സ്റ്റിയറിംഗ് തിരിച്ചില്ലേല്‍ നേരേ പോകും…

തൊമ്മിക്കുഞ്ഞ്: ഹോ..ആശാനപ്പം ആഴത്തിലുള്ള ഒരു പഠനമാണ് ഉദ്ദേശിക്കുന്നത്…ആശാനെ കിട്ടിയത് ഞങ്ങടെ ഭാഗ്യം…

വണ്ടി മുറ്റത്തുവന്നു നില്‍ക്കുന്നു. എല്ലാവരും പുറത്തിറങ്ങുന്നു.

തൊമ്മിക്കുഞ്ഞ്: ആശാനെ എനിക്കൊരു സംശയം…നമുക്ക് ഒരു വണ്ടി സ്വയം രൂപകല്‍പന ചെയ്‌തെടുക്കാന്‍ കഴിയുമോ…

ആശാന്‍: ഹോ…കൊള്ളാം…ഞാന്‍ പഠിപ്പിച്ച സായിപ്പന്മാരില്‍ പോലും ഞാനീ അര്‍പ്പണമനോഭാവം കണ്ടിട്ടില്ല്…എന്റെ ക്ലാസിന്റഎ മികവാണ്….അരുമശിഷ്യന് ഏതുരീതിയിലുള്ള വണ്ടിയാണ് രൂപകല്‍പനചെയ്യേണ്ടത്…

തൊമ്മിക്കുഞ്ഞ്: അതായത്….ഞങ്ങള് മൂന്നുപേരുണ്ടല്ലോ…ഇതിനകത്ത് ഇപ്പം സ്റ്റിയറിംഗ് വളയ്ക്കണം, ക്ലച്ച് ചവിട്ടണം, ബ്രേക്ക് ചവിട്ടണം, ആക്‌സിലേറ്റര്‍ ചവിട്ടണം, ഗിയര്‍ മാറണം, മുന്നിലും സൈഡിലും പുറകിലുമെല്ലാം നോക്കണം….ഇതെല്ലാം ഒരാള് ഒറ്റയ്ക്ക് ചെയ്യണം.

ആശാന്‍: അതെ വേണം…അതാണല്ലോ…ഡ്രൈവിംഗ്.

തൊമ്മിക്കുഞ്ഞ്: നമുക്കീ ജോലികള്‍ വിജിച്ചുകൊടുക്കാം. ജോസിനു മുട്ടിനുവേദനയുള്ളതുകൊമ്ട് ചവിട്ടലുപരിപാടിവേണ്ട..സ്റ്റിയറിംഗ് നോക്കട്ടെ…തങ്കച്ചന്‍ ബ്രേക്കും ആക്‌സിലേറ്ററും ചവിട്ടട്ടെ…ഞാന്‍ ഗിയറും ക്ലച്ചും നോക്കാം..ഇതിനുള്ള സംവിധാനം ഓരോരുത്തരുടെയും സീറ്റിലുണ്ടാക്കണം.

ആശാന്‍: ശിഷ്യാ ഞാന്‍ നമിച്ചു…അപൂര്‍വമായിട്ടേ ഇങ്ഹനെയുള്ളവരെ കണ്ടെത്താന്‍ കഴിയൂ…

ജോസ്: തൊമ്മിക്കുഞ്ഞ് ഏറെ ഉയരങ്ങളിലാണ് പറക്കുന്നത്…

ആശാന്‍: അ്‌പ്പോള്‍ നമ്മുടെ പത്തുദിവസത്തെ ഡ്രൈവിംഗ് പരിശീലനം അവസാനിക്കുകയാണ്….വിജയകരമായി പൂര്‍ത്തിയാക്കി ശിഷ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍..

തങ്കച്ചന്‍: ആശാനേ ഞങ്ങളാരും വണ്ടിയോടിച്ചില്ലല്ലോ…

ആശാന്‍: അതുഞാനന്നേരെ പറഞ്ഞതല്ലേ…തിയറിക്ലാസേയുള്ളുവെന്ന്…നോ പ്രാക്ടിക്കല്‍..അതുതന്നെ ചെയ്‌തോണം…ഞാന്‍ പഠിപ്പിച്ച പാഠങ്ങള്‍ മനസില്‍കണ്ടാല്‍ മതി…നിങ്ങളെക്കൊണ്ട് സാധിക്കും…

ജോസ്: ആശാന്റെ വണ്ടിയേല്‍ ഞങ്ങളെ ഓടിച്ചൂടെ പഠിപ്പിക്ക്…

ആശാന്‍: അയ്യടാ അതുമനസില്‍വെച്ചാല്‍ മതി…ഇതേ 20ലക്ഷത്തിന്റെ വണ്ടിയാ…നിങ്ങള്‍ക്ക് കളിച്ചുപഠിക്കാനുള്ളതല്ല…ഭാര്യ മേടിച്ചുതന്നതാ…അവളറിഞ്ഞാല്‍ കൊല്ലും..

തങ്കച്ചന്‍: ഞങ്ങള് ഫീസ് തന്നതല്ലേ…

ആശാന്‍: അതിനുള്ള ക്ലാസ് ഞാന്‍ തന്നിട്ടുണ്ട്….സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല…ശിഷ്യന്മാര് റോഡില്‍ വെയിറ്റിംഗാ…(വണ്ടിയില്‍ കയറി പോകുന്നു)

മൂന്നുപേരും അക്കിടി പറ്റിയതുപോലെ നില്‍ക്കുന്നു.

ഭാര്യ: (പിന്നില്‍ നിന്നും ഒരു കളിപ്പാട്ടവണ്ടി എടുത്തുനീട്ടി) ദേ..ഇനി ഇതോടിച്ചു പഠിക്ക്…കാശു പതിനായിരംവെച്ച് പോയപ്പോ എല്ലാവര്‍ക്കും മര്യാദയായല്ലോ…

ജോസ്: കറക്ട് എന്‍ട്രിയാണല്ലോ….എന്നാ വരാത്തതെന്ന് ഞാനോര്‍ത്തതേയുള്ളു…

തങ്കച്ചന്‍: ഒരു വര്‍ഷം ഓട്ടോ പിടിക്കാനുള്ള കാശാ പോയത്.

തൊമ്മിക്കുഞ്ഞ്: അതേയ്…തിയറി ഇപ്പം നമ്മള് പഠിച്ചല്ലോ…ഇനി പ്രാക്ടിക്കല് പഠിപ്പിക്കുന്ന ഒരു ആശാനെ തപ്പിയാലോ…

തങ്കച്ചന്‍: ജോസേ ഇവനെ വറക്കണോ…കറിവെക്കണോ…

LEAVE A REPLY

Please enter your comment!
Please enter your name here